സ്തനാർബുദം: ട്യൂമര്‍ കണ്ടെത്തി ആ ഭാഗം മാത്രം നീക്കും; സ്തനം നീക്കം ചെയ്യേണ്ടതില്ല, ചെലവും കുറവ്; നൂതനചികിത്സാ രീതി വികസിപ്പിച്ച്‌ മലയാളി ഡോക്ടര്‍മാര്‍,

ആലുവ: സ്തനാർബുദ ചികിത്സയ്‌ക്ക് ചെലവ് കുറഞ്ഞ ശാസ്ത്രീയ രീതി വികസിപ്പിച്ച്‌ മലയാളി ഡോക്ടർമാർ.

ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ച ക്ലിപ്പ് & ബ്ലു പ്ലേസ്‍‍മെൻറ് എന്ന പുതിയ രീതിയാണ് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ ജേണലില്‍ ഇടം നേടിയത്.

കീമോതെറാപ്പിക്ക് ശേഷം സ്തനാർബുദ രോഗികളില്‍ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതാണ് ഈ രീതി. ശസ്ത്രക്രിയ സമയത്ത് ട്യൂമർ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യാൻ സഹായിക്കുന്ന പുതിയ രീതിയാണ് മലയാളി ഡോക്ടർമാർ വികസിപ്പിച്ചത്. 

സ്തനത്തിലെ ട്യൂമർ പ്രത്യേകം തിരിച്ചറിയാൻ സാധിക്കുമെന്നതിനാല്‍ സ്തനം പൂർണമായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും. വേദനരഹിതമായ പ്രക്രിയയാണിതെന്നും വളരെ കുറച്ചുസമയം മാത്രമേ വേണ്ടിവരികയുള്ളൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ട്യൂമർ തിരിച്ചറിയാനായി നിലവില്‍ പിന്തുടരുന്ന മാർക്കിംഗ് രീതിക്ക് 15,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ചെലവ്. എന്നാല്‍ പുതിയ രീതിയിലൂടെ ഇത് കുറയ്‌ക്കാമെന്നും കൂടുതല്‍ കൃത്യത കൈവരിക്കാമെന്നും ഡോക്ടർമാരുടെ സംഘം തെളിയിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !