വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല: പോത്തിന്റെ ആക്രമണത്തില്‍ നിന്നും കൊമ്പില്‍ പിടിച്ചുനിര്‍ത്തി യുവതിയെ രക്ഷിച്ച് മുൻ പഞ്ചായത്ത് അംഗം,

വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല: പോത്തിന്റെ ആക്രമണത്തില്‍ നിന്നും കൊമ്പില്‍ പിടിച്ചുനിര്‍ത്തി യുവതിയെ രക്ഷിച്ച് മുൻ പഞ്ചായത്ത് അംഗം,

ആലുവ: യുവതിയെ പോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച അച്ചാമ്മ സ്റ്റീഫനാണ് ഇപ്പോള്‍ കീഴ്മാടുകാരുടെ ഹീറോ.

പാടത്തിനു നടുവിലെ റോഡിലൂടെ നടന്നുപോയ യുവതിയെ ആക്രമിക്കാൻ പാഞ്ഞെത്തിയ പോത്തിനെ കൊമ്പില്‍ പിടിച്ചു നിർത്തിയാണ് അച്ചാമ്മ സ്റ്റീഫൻ രക്ഷകയായത്. മഹിളാ കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മുൻ അംഗവുമാണ് അച്ചാമ്മ സ്റ്റീഫൻ.

അച്ചാമ്മ സ്റ്റീഫന്റെ വീടിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന യുവതിയെയാണ് പോത്ത് ആക്രമിക്കാനെത്തിയത്. ചുണങ്ങംവേലി രാജഗിരി ആശുപത്രി ജീവനക്കാരിയായ ഇരുപത്തൊന്നുകാരി പാടത്തിനു നടുവിലെ റോഡിലൂടെ താമസസ്ഥലത്തേക്കു വരവേയാണ് പോത്ത് വെട്ടാൻ ഓടിച്ചത്.

 യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ അച്ചാമ്മ സ്വജീവൻ അപകടത്തിലാകുമെന്ന ചിന്ത മാറ്റിവച്ചു പോത്തിനെ പിടിച്ചു നിർത്തുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും പോത്ത് കുതറിക്കൊണ്ടു നിന്നതിനാല്‍ ആരും അടുത്തില്ല.

യാദൃച്ഛികമായി എത്തിയ തമിഴ്നാട്ടുകാരനാണ് ഒടുവില്‍ പോത്തിനെ കീഴ്പ്പെടുത്തി തളച്ചത്. കൈകള്‍ക്കു പരുക്കേറ്റ അച്ചാമ്മ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതേ പോത്ത് മുൻപും ആളുകളെ ആക്രമിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !