ലക്ഷദ്വീപിൽ വിനോദയാത്രക്ക് എത്തി: കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം,

 കൊച്ചി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപില്‍ വിനോദയാത്രക്ക് എത്തിയ 2 വിദ്യാർഥികള്‍ മുങ്ങി മരിച്ചു. മുഹമ്മദ് ഫവാദ്ഖാൻ, അഹമദ് സഹാൻ സൈദ് എന്നീ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്.

കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദയാത്രക്ക് എത്തിയ കുട്ടികള്‍ കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അല്‍പ്പസമയം മുമ്പാണ് അപകടമുണ്ടായത്. കുട്ടികള്‍ക്ക് 6 വസ്സാണ് പ്രായം. ഇരുവരും മാതാപിതാക്കള്‍ക്ക് ഒപ്പമാണ് പോയത്. കടലില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ ഒഴുക്കില്‍പെടുകയായിരുന്നു.

ഉടൻ തന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തിരച്ചിലില്‍ കുട്ടികളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ ബോട്ട് മാർഗം ഇവർ താമസിക്കുന്ന ദ്വീപിലേക്ക് കൊണ്ടുപോവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !