കിറ്റെക്സിനെ കേരളത്തില്‍ നിന്നോടിച്ച്‌ സിപിഎമ്മുകാര്‍ എന്തു നേടി:? വെച്ചടി കയറ്റവുമായി സാബു; ഒരു വര്‍ഷത്തില്‍ കിറ്റെക്സ് ഓഹരിവില നാലിരട്ടി,

 കൊച്ചി: കേരളം വിട്ടപ്പോള്‍ കിറ്റെക്സിന്റെ രാശി തെളിഞ്ഞു എന്നേ പറയേണ്ടതുള്ളൂ. ഒരു വര്‍ഷത്തിനുള്ളില്‍ കിറ്റെക്സിന്റെ ഓഹരി വില നാലിരട്ടിയാണ് വര്‍ധിച്ചത്.

അതായത് 2023 ഡിസംബര്‍ ഒരു ലക്ഷം രൂപ കിറ്റെക്സ് ഓഹരിയില്‍ മുടക്കിയ ആള്‍ക്ക് 2024 ഡിസംബറില്‍ കിട്ടുക നാല് ലക്ഷം രൂപ. ഒരു ബാങ്കിലും സ്ഥിരനിക്ഷേപം ഇട്ടാല്‍ പോലും കിട്ടാത്ത ആദായം. 2023 ഡിസംബറില്‍ ഒരു കിറ്റെക്സ് ഓഹരിയുടെ വില 232 രൂപയായിരുന്നു. 2024 ഡിസംബറില്‍ അത് 832രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്.

ഇതിനെല്ലാം കാരണം സാബുവിനെ കേരളത്തിലെ സിപിഎം നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ച്‌ ഓടിച്ചുവിട്ടതാണ്. 

അന്ന് കേരളത്തിലെ സര്‍ക്കാരില്‍ നിന്നുള്ള ചില സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ വന്നപ്പോഴാണ് കിറ്റെക്സ് ഉടമ സാബു എം. ജേക്കബ് കേരളം വിട്ടത്. അന്ന് ഈ മിടുക്കനായ വ്യവസായിയുടെ കേരളത്തില്‍ നിന്നുള്ള പലായനത്തിന് പകരം വീട്ടാന്‍ തെലുങ്കാനയില്‍ നടന്ന വ്യവസായ മേളയില്‍ പങ്കെടുക്കാന്‍ ജോണ്‍ ബ്രിട്ടാസിനെയും കൂട്ടി കേരളത്തിലെ മുഖ്യമന്ത്രി തന്നെ നേരിട്ട് പോയി. 

തെലുങ്കാനയില്‍ നിന്നുള്ള വ്യവസായികളെ ചാക്കിട്ട് പിടിച്ച്‌ കേരളത്തിലേക്ക് കൊണ്ടുവന്ന് കിറ്റെക്സിന്റെ ഉടമ സാബു എം. ജേക്കബ്ബിനെ പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.പക്ഷെ കേരളം വിട്ട് തെലുങ്കാനയില്‍ പോയത് കിറ്റെക്സ് സാബുവിന് അനുഗ്രഹമായി. ഇപ്പോള്‍ വെല്ലുവിളിയില്ല, ജീവന് ഭീഷണിയില്ല, സുഖമായി ബിസിനസില്‍ ശ്രദ്ധിച്ച്‌ മുന്നേറാം. ഇപ്പോള്‍ ഒരു കിറ്റെക്സ് ഓഹരി വാങ്ങിയാല്‍ രണ്ട് ഓഹരി വെറുതെ കിട്ടും

കുഞ്ഞുടുപ്പ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ കമ്പിനിയാണ് ഇന്ന് കിറ്റെക്സ്. കുഞ്ഞുടുപ്പ് നിര്‍മ്മാണത്തിന് പുറമെ ഫാബ്രിക് നിര്‍മ്മാണവും ഉണ്ട്. ഇനി ഒരു പ്രധാനകാര്യം പറയാം. കിറ്റെക്സ് ഓഹരി വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇനിയും അത് വാങ്ങാം. നല്ലതാണ്. 

കാരണം 2025 ജനവരി 20 ഓ അതിന് മുന്‍പോ ആയി ഒരു കിറ്റെക്സ് ഓഹരി കൈവശമുള്ളവര്‍ക്ക് രണ്ട് കിറ്റെക്സ് ഓഹരി വെറുതെ കിട്ടും. അതായത് 100 കിറ്റെക്സ് ഓഹരി വാങ്ങുന്ന ആളുടെ മൊത്തം കൈവശമുള്ള ഓഹരികളുടെ എണ്ണം 300 ആയി ഉയരും. ഒരു ചില്ലിക്കാശ് അധികം ചെലവാക്കാതെ തന്നെ.

2025 സാമ്പത്തികവര്‍ഷത്തില്‍ മികച്ച പ്രകടനമാണ് കിറ്റെക്സ് കാഴ്ചവെച്ചത്. 181 ശതമാനമാണ് കമ്ബനിയുടെ വളര്‍ച്ച. വില്‍പനയില്‍ 61.5 ശതമാനം വളര്‍ച്ചയാണ് കമ്പിനി നേടിയത്. വില്‍പന ഏകദേശം 258 കോടിയായി ഉയര്‍ന്നു. കമ്പിനിയുടെ വിപണി മൂല്യം ഇപ്പോള്‍ 4724 കോടി രൂപയാണ്.

ഇനി സാബുവിന്റെ ഹൈദരാബാദിലെ സീതാറാം പൂരില്‍. 250 ഏക്കറില്‍. ഉയര്‍ന്ന ഫാക്ടറിയുടെ ചില വിശേഷങ്ങള്‍ കേട്ടാല്‍ കേരളത്തിലെ വ്യവസായ മന്ത്രി പി.രാജീവ് ഞെട്ടരുത്. 1.350 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്ന് ഫാക്ടറികളാണ് ഇവിടെ ഉയരുക.

 ഇലോണ്‍ മസ്കിന്റെ ടെസ്ല എന്ന ഇലക്ടിക് കാര്‍ ഉണ്ടാക്കുന്ന യുഎസിലെ ഫാക്ടറിയാണ് ഇപ്പോള്‍ ഫാക്ടറിയുടെ നീളത്തിന്റെ കാര്യത്തില്‍ റെക്കോഡുമായി നില്‍ക്കുന്നത്. ഇതിന്റെ നീളം 1.165 കിലോമീറ്റര്‍ മാത്രമാണ്. ഇതിന്റെ നിര്‍മ്മാണം അടുത്ത മാസം തുടങ്ങും. 

ഇതുകൂടി പ്രവര്‍ത്തനക്ഷമമായാല്‍ കിറ്റെക്സ് പ്രതിദിനം 25 ലക്ഷം വരെ കുഞ്ഞുടുപ്പ് നിര്‍മ്മിക്കും. ഈ കുഞ്ഞുടുപ്പുകള്‍ കൊണ്ടുപോകുന്നത് ആരാണ്? ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയാണ്.

കേരളത്തില്‍ ഇപ്പോള്‍ 11000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സാബുവിനെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ മറ്റൊരു 25000 പേര്‍ക്കു കൂടി അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തൊഴില്‍ നല്‍കുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !