കൊച്ചിയില്‍ വിണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ തട്ടി, അന്വേഷണം

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. കൊച്ചി എളകുളം സ്വദേശിയായ 85 കാരന് 18 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്.'

ഹൈദരബാദ് പൊലീസെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വയോധികൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഭീഷണിപ്പെടുത്തിയാണ് ഡിജിറ്റല്‍ അറസ്റ്റ് ചെയ്തത്.

സ്വകാര്യ വിമാന കമ്പിനിയുടെ മാനേജ്മെന്റുമായി നടത്തിയ തട്ടിപ്പില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞായിരുന്നു ഭീഷണി. പിന്നീട് ഘട്ടം ഘട്ടമായിട്ടാണ് പ്രതികള്‍ എളകുളം സ്വദേശിയില്‍ നിന്ന് പണം തട്ടിയത്. കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി ആദ്യം അയ്യായിരം രൂപ അയച്ചുതരാന്‍ പറഞ്ഞു. പിന്നീട് 27ന് വീണ്ടും വിളിച്ച്‌ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു.

28ന് 16 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇങ്ങനെ 18 ലക്ഷത്തിലധികം രൂപയാണ് തട്ടിപ്പ് സംഘം 85 കാരനില്‍ നിന്ന് തട്ടിയെടുത്തത്. സംഭവത്തില്‍ കൊച്ചി സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !