പാലാ:പാലായിൽ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. പാലായിലും പരിസര പ്രദേശങ്ങളിലും വിൽപ്പനയ്ക്കായി ഒൺലൈനിൽ എത്തിച്ച മാരകമയക്കുമരുന്നാണ് പാലാ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ അൽപ്പ സമയം മുൻപ് പിടികൂടിയത്.
സംഭവത്തിൽ പാലാ കടപ്പാട്ടൂർ സ്വദേശി കാർത്തിക് ബിനു (22) വിനെയാണ് പാലാ എക്സൈസ് പിടികൂടിയത്. പാലായിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനം വഴിയാണ് യുവാവ് മയക്കുമരുന്ന് ആംപ്യുളുകൾ എത്തിച്ചിരുന്നത്.സംശയം തോന്നിയ സ്ഥാപനമുടമ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്ത്രപരമായി യുവാവിനെ പിടികൂടുകയുമായിരുന്നു.എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശ് നേതൃത്വംകൊടുത്ത ഓപ്പറേഷനിൽ സ്ക്വാഡ് ഇൻസ്പെക്ടർ ഫിലിപ് തോമസ്,പ്രിവന്റിവ് ഓഫീസർ മാരായ രതീഷ്, തൻസീർ, മനു ചെറിയാൻ, അഖിൽ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.പലായിൽ മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
0
വ്യാഴാഴ്ച, ഡിസംബർ 19, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.