പലായിൽ മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

പാലാ:പാലായിൽ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. പാലായിലും പരിസര പ്രദേശങ്ങളിലും വിൽപ്പനയ്ക്കായി ഒൺലൈനിൽ എത്തിച്ച മാരകമയക്കുമരുന്നാണ് പാലാ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ അൽപ്പ സമയം മുൻപ് പിടികൂടിയത്.

സംഭവത്തിൽ പാലാ കടപ്പാട്ടൂർ സ്വദേശി കാർത്തിക് ബിനു (22) വിനെയാണ് പാലാ എക്സൈസ് പിടികൂടിയത്. പാലായിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനം വഴിയാണ് യുവാവ് മയക്കുമരുന്ന് ആംപ്യുളുകൾ എത്തിച്ചിരുന്നത്.
സംശയം തോന്നിയ സ്ഥാപനമുടമ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്ത്രപരമായി യുവാവിനെ പിടികൂടുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശ് നേതൃത്വംകൊടുത്ത ഓപ്പറേഷനിൽ സ്ക്വാഡ് ഇൻസ്പെക്ടർ ഫിലിപ് തോമസ്,പ്രിവന്റിവ് ഓഫീസർ മാരായ രതീഷ്, തൻസീർ, മനു ചെറിയാൻ, അഖിൽ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !