വള്ളികുന്നം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ.
ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്.ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന 16 വയസ്സുകാരനെ ഡിസംബര്‍ ഒന്നിനാണ് യുവതി വീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്.യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു.ഇതറിഞ്ഞ വീട്ടുകാർ യുവതിയെ പതിനാറുകാരന്റെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുപോയി മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി ഇവർ മൊഴി നൽകിയെന്ന് വള്ളികുന്നം പോലീസ് ഇൻസ്‌പെക്ടർ ടി. ബിനുകുമാർ പറഞ്ഞു.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ബസ്‌സ്റ്റാൻഡിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ റിമാൻഡു ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.