ആലപ്പുഴ: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേേളനത്തിനിടെയുണ്ടായ വിമർശനങ്ങളിൽ മറുപടി നൽകി മുൻ മന്ത്രി ജി സുധാകരൻ.
ഇനി ഒരു പത്തു വർഷം താൻ പൊതുരംഗത്തുണ്ടാകും ആലപ്പുഴയിലെ ചില വൈറസുകൾ പത്തനംതിട്ടയിലേക്കും വ്യാപിച്ചിട്ടുണ്ടെന്ന് ജി സുധാകരൻ പറഞ്ഞു. വായിൽ തോന്നുന്നത് പറയുന്ന ആളല്ല താനെന്നും ആജ്ഞാപിക്കാൻ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.വായിൽ തോന്നിയത് പറയുന്ന ജി സുധാകരനെ നിയന്ത്രിക്കണം എന്നായിരുന്നു ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനം. വിമർശനം ഉന്നയിച്ച ആളെകൊണ്ട് പറയിപ്പിച്ചതാകും. ആരോ ഉണ്ട് പിന്നിൽ. ആലപ്പുഴയിലെ ചിലരും തന്നെ കല്യാണത്തിനും മറ്റും വിളിക്കരുതെന്ന് പറഞ്ഞിരുന്നു. അവരൊക്കെ ഇപ്പോള്‍ എവിടെയാണ്? ശ്രദ്ധ പിടിച്ചുപറ്റാനാണ് തന്റെ പ്രസ്താവനയെന്ന വിമര്‍ശനത്തിലും സുധാകരന്‍ പ്രതികരിച്ചു. ശ്രദ്ധ പിടിച്ചുപറ്റാനല്ലേ പൊതു പ്രവർത്തകർ സംസാരിക്കേണ്ടത്.
അതല്ലേ മാര്‍ക്‌സ് പറഞ്ഞതെന്ന് ജി സുധാകരൻ ചോദിച്ചു.വീട്ടിലിരുന്ന് വിശ്രമിച്ചാൽ മാനസിക രോഗിയാകും. മാർക്സിസ്റ്റ് വിരുദ്ധ പരാമർശങ്ങളാണുണ്ടായത്. എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല. പത്തനംതിട്ടാ ജില്ലാ സമ്മേളനത്തിലെ പരാമർശം എന്നെ അറിയാവുന്നവർ ആരും വിശ്വസിക്കില്ല. ഞാൻ പത്തനംതിട്ട ജില്ലയിൽ പോയിട്ട് നാലു വർഷമായി. എന്നെ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ല, പറയിപ്പിച്ചതാണ്.
ഞാൻ വായിൽ തോന്നിയത് പറയുന്ന ആൾ ആണെന്ന് ആരാ പറഞ്ഞത്? പാർട്ടി ക്ലാസുകളിൽ നിന്നും വായനയിൽ നിന്നും ലഭിച്ച അറിവു കൊണ്ടാണ് ഞാൻ സംസാരിക്കാറുള്ളത്. എല്ലാം മനസ്സിലായിട്ടും എന്നെ ആക്ഷേപിക്കുകയാണ്. പത്തനംതിട്ടയിൽ നിന്ന് കിലോമീറ്റർ ദൂരെയിരിക്കുന്ന എന്നെ എന്തിനാണ് ആക്ഷേപിക്കുന്നത്?നാലുവർഷമായി 1480 പരിപാടിയിൽ പങ്കെടുത്തു എല്ലാം ആലപ്പുഴയിലാണ് പങ്കെടുത്തത്.വീട്ടിലിരുന്ന് വിശ്രമിച്ചാൽ മാനസിക രോഗിയാകും. ഭ്രാന്തൻ ആകും. ഞങ്ങളെ പോലുള്ളവർ വായടച്ചു വെച്ചാൽ മാർക്സിസ്റ്റേതര ആശയങ്ങൾ ശക്തിപ്പെടും. കിട്ടുന്ന വേദികളിൽ പാർട്ടിയുടെ ആശയങ്ങൾ പറയും. എന്റെ ശബ്ദം ഉയരുന്നത് കൊണ്ട് പാർട്ടിക്ക് ഗുണമല്ലേ ഉണ്ടാവുക.
മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ല. അഴിമതിക്കും സുജനപക്ഷപാദത്തിനും എതിരെ താൻ സാമൂഹ്യ വിമർശനം നടത്തിക്കൊണ്ടേയിരിക്കുന്നു, ഇനിയും നടത്തും. മനഃപൂർവം അപമാനിക്കാൻ ശ്രമിക്കുകയാണ്. മരിക്കുംവരെ പാർട്ടി അംഗമായി തുടരും’- സുധാകരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.