മലപ്പുറം:3500 വർഷത്തിൽ അധികം പഴക്കമുള്ളതും ശ്രീ ദക്ഷിണാമൂർത്തി പ്രധാന ദേവനായിട്ടുള്ളതും , ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാ മൂർത്തി ക്ഷേത്രവുമായ ശുകപുരം ശുകപുരം ശ്രീ ദക്ഷിണ മൂർത്തി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെയും ,
ദേവജ്ഞരായ, ബ്രഹ്മശ്രീ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ബ്രഹ്മശ്രീ നാറാസ്സ് രവീന്ദ്രൻ നമ്പൂതിരിപ്പാട് എന്നിവരുടെയും നേതൃത്വത്തിൽ ഋഗ്വേദ ലക്ഷാര്ച്ചനയും ഏകാദശരുദ്രവും മറ്റു വിശേഷാൽ പൂജാദികർമ്മങ്ങളും നടത്താൻ നിശ്ചയിച്ചതായി ക്ഷേത്ര ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.
2024 ഡിസംബർ 8 മുതൽ 15 വരെ ഉള്ള ദിവസങ്ങളിൽ ആണ് യജ്ഞം നടക്കുന്നത് യജ്ഞത്തിൽ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ താന്ത്രിമാരും ദേവജ്ഞരും മാറ്റ് ആചാര്യന്മാരും പങ്കെടുക്കും. കൂടാതെ ഈ ദിവസങ്ങളിൽ ആധ്യാത്മിക സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കപ്പെടും.പത്രസമ്മേളനത്തിൽ ക്ഷേത്രം തന്ത്രി തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, ക്ഷേത്രം ചർമം ശ്രീ ഗോപാൽ മേലാർകോഡ് , വൈസ് ചർമം ശ്രീ അനൂപ് ശങ്കർ (പ്രശസ്ത പിന്നണി ഗായകൻ ), ദേവസ്വംബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ എൻ ഉണ്ണികൃഷ്ണൻ ട്രഷറർ ശ്രീ പ്രസാദ് അറിത്തോട്ടം ) തുടങ്ങിയ ക്ഷേത്ര ഭാരവാഹികൾ ഋഗ്വേദ ലക്ഷാര്ച്ചനയുടെ പ്രാധാന്യവും , ഏഴു ദിവസങ്ങളിൽ ആയി നടക്കുന്ന കാര്യപരിപാടികളും വിശദീകരിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.