മല്ലപ്പള്ളി: ഞായറാഴ്ചകളിൽ മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്താത്തത് യാത്രക്കാരെ വലിയ രീതിയിൽ വലക്കുന്നതായി പരാതി.
മറ്റ് ദിവസങ്ങളിൽ ബസുകൾ നിരത്തിലുണ്ടെങ്കിലും ഞായറാഴ്ചകളിലാണ് മിക്ക സർവിസുകളും മുടക്കിലാണ്. ചില സർവീസുകൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്. കോട്ടയം, കോഴഞ്ചേരി, തിരുവല്ല, ആനിക്കാട്, കാഞ്ഞിരപ്പള്ളി, ചുങ്കപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഞായറാഴ്ചകളിൽ ബസുകൾ താരതമ്യേന കുറവാണ്.
കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന തിരുവല്ല, കല്ലൂപ്പാറ പ്രദേശങ്ങളിൽ യാത്രക്കാർ നട്ടംതിരിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. കിഴക്കൻ മലയോര മേഖലകളിലേക്ക് ഞായറാഴ്ചകളിലെ നിരവധി ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി വെട്ടിക്കുറക്കുന്നതായും അതോടൊപ്പം സർവീസുകൾ പൂർണമായും ഒഴിവാക്കുന്നതായും പരാതിയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ലെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്.
എന്നാൽ, ഞായറാഴ്ചകളിൽ കളക്ഷൻ കുറവായതിനാലാണ് സർവീസ് നടത്താത്തതിന് കാരണമെന്നാണ് ബസ് ജീവനക്കാർ നൽകുന്ന മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.