ശ്രീഹരിക്കോട്ട: യൂറോപ്യൻ സ്പേസ് ഏജൻസിക്കു വേണ്ടി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു. ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം. പിഎസ്എൽവി സി 59 റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്തേണ്ടിയിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 4:12ന് വിക്ഷേപണം നടത്തുമെന്നും ഇസ്റോ വ്യക്തമാക്കി.
ബുധനാഴ്ച വൈകിട്ട് 4.08 ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം നിശ്ചയിച്ചത്. ബഹിരാകാശത്തു കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാൻ ലക്ഷ്യമിട്ടാണ് യൂറോപ്യൻ സ്പേസ് ഏജൻസി ഇഎസ്എ) ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപിക്കുന്നത്.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഏറ്റെടുത്തു നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്. 550 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക. 1680 കോടി രൂപയാണ് ചെലവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.