കൊച്ചി: ഉത്ര വധക്കേസിലെ പ്രതി സൂരജിന് പരോൾ ലഭിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ അമ്മ രേണുകയ്ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചു. രേണുകയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 1 ലക്ഷം രൂപയുടെയും 2 പേരുടെ ആൾജാമ്യത്തിലും വിട്ടയയ്ക്കണം എന്നാണ് ജസ്റ്റിസ് പി.കൃഷ്ണകുമാറിന്റെ ഉത്തരവ്.
സൂരജിന് പരോൾ ലഭിക്കാൻ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൂരജിന്റെ അമ്മ രേണുകയ്ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നതിനാൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. സൂരജിന്റെ അച്ഛന് ഗുരുതര രോഗമുണ്ടെന്നും പരോൾ അനുവദിക്കണമെന്നും മെഡിക്കൽ സർട്ടിഫിക്കറ്റിൽ എഴുതിച്ചേർത്ത് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് രേണുക നൽകുകയായിരുന്നു.
ഗുരുതര രോഗമെന്നു പ്രത്യേകം രേഖപ്പെടുത്തിയത് കണ്ട് സംശയം തോന്നിയ അധികൃതർ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണു വ്യാജമായി തയാറാക്കിയതാണെന്ന് മനസ്സിലായത് .
തുടര്‍ന്ന് ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ സൂരജിനും അമ്മയ്ക്കുമെതിരെ കേസെടുത്തു. ഭാര്യ അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അടൂർ സ്വദേശി സൂരജ് എസ്. കുമാറിന് 2021 ഒക്ടോബറിൽ കോടതി 17 വർഷം കഠിന തടവും ഇതിനു ശേഷം ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. പല തവണ പരോളിന് അപേക്ഷ നൽകിയെങ്കിലും തള്ളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.