മലപ്പുറം: മലയാള ഭാഷയുടെ പിതാവ് എന്ന സ്ഥാനത്തേക്കാൾ ഉചിതം തികഞ്ഞൊരു ആധ്യാത്മികാചാര്യൻ്റെ പദവിയാണ് തുഞ്ചത്തെഴുത്തച്ഛന് നൽകേണ്ടതെന്ന് സാഹിത്യകാരനും ഗ്രന്ഥകാരനുമായ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ പറഞ്ഞു. തപസ്യ കലാ സാഹിത്യവേദി മലപ്പുറം ജില്ല സംഘടിപ്പിച്ച തുഞ്ചൻ ദിനാചരണവും തപസ്യ സുവർണോത്സവ വിളംബരവും ഉൽഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം.
എഴുത്തച്ഛനു മുൻപും മലയാളഭാഷ നിലനിന്നിരുന്നെന്നും അതിൽ തൻ്റേതായ ചില അക്ഷരങ്ങൾ കൂട്ടി ചേർക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും കൂടാതെ അക്കാലത്ത് നിലനിന്നിരുന്ന വർണ്ണവിവേചനത്തിനെതിരെ ജാതിഭേദവ്യത്യാസമില്ലാതെ ആധ്യാത്മിക പാഠശാലകൾ നടത്തി നവോത്ഥാന സങ്കല്പം ഉയർത്തിക്കാട്ടിയ പ്രതിഭയാണ് എഴുത്തച്ഛനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ തലത്തിൽ തുഞ്ചൻ ദിനാചരണം നടത്താൻ വേണ്ടി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ ഏല്പിച്ച കേരളത്തിലെ പ്രശസ്തരായ നാലഞ്ച് സാഹിത്യകാരൻമാരും തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിലെ പ്രമുഖരും തുഞ്ചത്തെഴുത്തച്ഛൻ എന്നൊരു വ്യക്തി ജീവിച്ചിരുന്നോ എന്ന വിരോധാഭാസകരമായ സംശയം പ്രകടിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആ തീരുമാനം സർക്കാർ ഉപേക്ഷിച്ചത് മലയാളിയെ ലജ്ജിപ്പിക്കുന്നതായിപ്പോയി എന്ന് തുഞ്ചൻ അനുസ്മരണ പ്രഭാഷണം നടത്തിയ എഴുത്തുകാരനും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടറുമായ തിരൂർ ദിനേശ് പറഞ്ഞു.
പി.രമാദേവി ടീച്ചർ അധ്യക്ഷത വഹിച്ചു. സുധീർ പറൂർ,മണിഎടപ്പാൾ,പി. എൻ.രാജാഗോപാൽ,ഷീലസുധാകർ, വിജയൻ കുമ്മറമ്പിൽ,ടി.വി.സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി തിരഞ്ഞെടുത്ത മണിഎടപ്പാളിനെ ചടങ്ങിൽ അനുമോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.