ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനും ധനമന്ത്രി നിർമല സീതാരാമനും ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയ്ക്കും പ്രയാഗ്‌രാജിൽ 2025ൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണമുണ്ട്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള.
ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, മിസോറം ഗവർണർ വി.കെ.സിങ് എന്നിവരെയും കുംഭമേളയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർക്കുള്ള ഉപഹാരങ്ങളും യോഗി കൈമാറി. പ്രമുഖരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ യോഗി എക്സിൽ പങ്കുവച്ചു.
വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. കുംഭമേള ചരിത്രത്തിൽ ഇടംനേടുമെന്ന് ഉത്തർപ്രദേശ് മന്ത്രി ജയ്‌വീർ സിങ് പറഞ്ഞു. ഒരുക്കങ്ങൾ പൂർത്തിയായി. ആർക്കും ഒരു പ്രശ്നവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.