കൊൽക്കത്ത: ആർ.ജി കർ ആശുപത്രിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ രണ്ട് പ്രധാന പ്രതികൾക്ക് ജാമ്യം കിട്ടിയതിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ ഡോക്ടർമാർ വീണ്ടും 10 ദിവസത്തെ സമരത്തിലേക്ക്. കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ പി.ജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് അഭിജിത് മണ്ഡൽ എന്നിവർക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം.
സംഭവത്തെ തുടർന്ന് ചൊവ്വാഴ്ച മുതൽ 10 ദിവസത്തേക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഡോക്ടർമാർ. അഞ്ച് അസോസിയേഷനുകളുടെ സംഘടനയായ ഡബ്ല്യു.ബി.ജെ.പി.ഡിയുടെ (പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട്) നേതൃത്വത്തിലാണ് സമരം. ഡിസംബർ 26 വരെ ഡൊറീന ക്രോസിങ്ങിൽ സമരം നടത്താനാണ് തീരുമാനം.
സി.ബി.ഐ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ഡോക്‌ടർമാർ. 10 ദിവസത്തെ സമരത്തിന് അനുമതി തേടി കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് വർമ്മക്ക് ഡബ്ല്യു.ബി.ജെ.പി.ഡി കത്തയച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.