കായൽപരപ്പിൽ ഒരു സാഹിത്യ സംഗമം

ആലപ്പുഴ: വേദിയുടെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമാകുകയാണ് കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 9 നു സംഘടിപ്പിക്കുന്ന കവിയരങ്ങ് . കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള കവികൾ ആലപ്പുഴ ജില്ലയിലെ കായലോളങ്ങളിൽ ചാഞ്ചാടുന്ന വഞ്ചി വീട്ടിൽ ഒത്തുചേർന്ന് കുട്ടനാടിന്റെ മുഗ്ദ്ധ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് തങ്ങളുടെ കവിതകൾ ആസ്വാദകരുടെ മുൻപാകെ അവതരിപ്പിക്കും പ്രശസ്ത ഇൻഡോ ആംഗലേയ കവിയും കന്നഡ ചലച്ചിത്ര ഗാന രചയിതാവുമായ ലക്ഷ്മണ റാവു മുഖ്യാതിഥിയായി പങ്കെടുക്കുന്ന കവിയരങ്ങിന്റെ ഉദ്ഘാടനം സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിൽ നിർവഹിക്കും.

കേരള കോൺഗ്രസ് എം പാർട്ടിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഭേദമന്യേ മലയാളികളായ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംസ്കാരവേദി എല്ലാ മാസവും ഓൺലൈൻ ആയും മൂന്നു മാസത്തിലൊരിക്കലെങ്കിലും ഓഫ് ലൈനായും കവയരങ്ങുകൾ സംഘടിപ്പിച്ചുവരവേ സാംസ്കാരിക വേദി ആലപ്പുഴ ജില്ല പ്രസിഡന്റ് അഡ്വ പ്രദീപ് കൂട്ടാല വഞ്ചി വീട്ടിലെ കായൽ യാത്ര യോടൊപ്പം കവയരങ്ങ് എന്ന ആശയം മുന്നോട്ടു വച്ചത്.സംസകാരവേദി സംസ്ഥാന നേതൃത്വം ഈ ആശയം ഏറ്റെടുക്കുകയും അഡ്വ പ്രദീപ് കൂട്ടാല തന്നെ കൺവീനറായി സംഘാടകസമിതി രൂപവത്കരിച്ചു പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

അംഗങ്ങളുടെ കവിതകൾ ഉൾപ്പെടുത്തി "കാവ്യ വേദി"കഥാസമാഹാരമായ"കഥാവേദി"നാടകസമാഹാരമായ "നാടകവേദി"എന്നീ ഗ്രന്ഥങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ച സംസ്കാരവേദി കലാ സാഹിത്യ സാംസ്കാരിക ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രോൽസാഹനം നല്കുന്നതിനായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.

കലാ സാഹിത്യ സാംസ്കാരിക ചലച്ചിത്ര സാമൂഹ്യ സേവന മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന ആർക്കും രാഷ്ട്രീയ കക്ഷിഭേദമന്യെ . കേരള കോൺഗ്രസ് എം സംസ്കാരവേദിയുമായി ചേർന്ന പ്രവർത്തിക്കാനുവന്നതാണെന്ന് സംസ്കാരവേദി നേതാക്കൾ പറഞ്ഞു.കേരള കോൺഗ്രസ് എം സംസ്കാരവേദിയുമായി ചേർന്ന പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവർക്ക് സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിലുമായി+91 94473 59139 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് 

ഡിസംബർ 9 തിങ്കളാഴ്ച രാവിലെ 11:30 മുതൽ നടക്കുന്ന കായൽപരപ്പിലെ കവിയരങ്ങിന് കേരള കോൺഗ്രസ് എം ആലപ്പുഴ ജില്ല പ്രസിഡന്റ് വി സി ഫ്രാൻസിസ്, രാജു കുന്നിക്കാട്,ഡോ ജേക്കബ് സാംസൺ, ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !