എടപ്പാൾ: ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ പത്തു ദിവസം നീളുന്ന ഋഗ്വേദ ലക്ഷാർച്ചനക്ക് തിരിതെളിഞ്ഞു. നാറാസ് രവീന്ദ്രൻ നമ്പൂതിരിപ്പാടിന്റെ വേദപ്രാർത്ഥനക്കു ശേഷം തന്ത്രി കെ.ടി.ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, അധ്യക്ഷനായി. ദക്ഷിണാമൂർത്തി വേദിക് ആൻഡ് താന്ത്രിക് ട്രസ്റ്റ് ചെയർമാൻ ഗോപാൽ മേലാർകോഡ്, ഊരാളനും നവീകരണ കമ്മിറ്റി ചെയർമാനുമായ ആഴ് വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ, ലക്ഷാർച്ചന ആചാര്യൻ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു, അസി. കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, ബോർഡംഗം സുധാദേവി, ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി, എൻ. ഉണ്ണികൃഷ്ണൻ, കെ. സദാനന്ദൻ, നെസ്സം ഭവത്രാതൻ നമ്പൂതിരി, എന്നിവർ പ്രസംഗിച്ചു.
ക്ഷേത്രത്തിലെ ഋഗ്വേദ മുറഹോമം, ശ്രീരുദ്രം എന്നിവയെക്കുറിച്ച് ആനന്ദജ്യോതിയുടെ സാക്ഷാത്കാരത്തിൽ നിർമിച്ച ആധ്യാത്മിക ദൃശ്യാവിഷ്‌കാരം പിന്നണി ഗായകൻ അനൂപ് ശങ്കർ പ്രകാശനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.