കായംകുളം: കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ പ്രതിയാക്കി എക്സൈസിന്റെ എഫ്ഐആര്‍. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒമ്പതാം പ്രതിയാണ് പ്രതിഭയുടെ മകന് കനിവ്. ഇവരില്‍നിന്നും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതവും പിടിച്ചെടുത്തിരുന്നു.
മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങള്‍ കള്ളവാര്‍ത്ത നല്‍കിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എ യുടെ വാദം. അനിടെയാണ് എഫ്ഐആര്‍ വിവരങ്ങള്‍ എക്സൈസ് പുറത്ത് വിട്ടത്.
കഞ്ചാവുമായി മകനെ എക്സൈസ് പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യു പ്രതിഭ എംഎല്‍എ ഇന്നലെ പറഞ്ഞത്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നും എംഎല്‍എ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. വ്യാജ വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും യു പ്രതിഭ പറഞ്ഞു.
വ്യാജ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. ഒരു കുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താനെന്നും യു പ്രതിഭ പറഞ്ഞു. യു പ്രതിഭയുടെ മകന് കനിവിനെ കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായ കനിവിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചതായാണ് പുറത്തുവരുന്ന വിവരം. അഭിഷേക് എന്ന സുഹൃത്തിന്റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് വിവരം. തകഴി പാലത്തിനടിയില്‍ നിന്നാണ് പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.