പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച കെ.നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷ പത്തനംതിട്ട കലക്ടറേറ്റിൽ ജോലിയിൽ പ്രവേശിച്ചു. പത്തനംതിട്ട കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ടായാണ് ചുമതലയേറ്റത്. ഭൂരേഖ തഹസിൽദാരുടെ ചുമതലയാണ് വഹിക്കുക.
കോന്നി തഹസിൽദാരായ മഞ്ജുഷ പത്തനംതിട്ട കലക്ടറേറ്റിലേക്കു സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു. നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെയാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.
കൂടുതൽ സൗകര്യപ്രദമായി ജോലി ചെയ്യുന്നതിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വേണമെന്നായിരുന്നു അഭ്യർഥന. ഇതാണ് സർക്കാർ അംഗീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.