കൊച്ചി: നാവികസേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് കൊച്ചി പുറംകടലിൽനിന്ന് 200 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവത്തില്‍ ആറ് ഇറാന്‍ പൗരന്മാർക്കു ശിക്ഷ. അബ്ദുൽ നാസർ, അബ്ദുൽ ഗനി, അബ്ദുൽ മാലിക് ഔസാർണി, റാഷിദ് ബാഗ്ഫർ എന്നിവരെ 12 വർഷം കഠിന തടവിനും 1,75,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അർഷാദ് അലി, സുൈനദ് എന്നിവരെ 10 വർഷം തടവിനും 1,25,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്.
എറണാകുളം ജില്ലാ സെഷൻസ് കോടതിയാണു പ്രതികൾക്കു ശിക്ഷ വിധിച്ചത്. 2022 സെപ്റ്റംബർ ആറിന് കൊച്ചി പുറംകടലിൽനിന്നു പിടികൂടിയ ‘ആരിഫ് 2’ എന്ന ഇറാനിയൻ മീൻപിടിത്ത ബോട്ടിൽ ഉണ്ടായിരുന്നവരാണു പ്രതികൾ. ഹെറോയിനു പുറമെ 400 ഗ്രാം ഒപ്പിയം, 15 ഗ്രാം ഹഷീഷ് എന്നിവയും അന്നു പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ലഹരിമരുന്നിന് 1200–1300 കോടി രൂപ വില വരുമെന്നാണു കണക്കാക്കിയിട്ടുള്ളത്.അഫ്ഗാനിസ്ഥാനിൽനിന്ന് പാക്കിസ്ഥാനിലേക്കും അവിടെനിന്ന് ശ്രീലങ്കയിലേക്കും ലഹരിമരുന്ന് കടത്താനുള്ള ശ്രമത്തിനിടെയാണ് ബോട്ടും അതിലുള്ളവരും പിടിയിലാകുന്നത്. ശ്രീലങ്കയിൽനിന്ന് യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കും കുറച്ചു ഭാഗം ഇന്ത്യയിലേക്കും എത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.