കോഴിക്കോട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള സഹായം കൈമാറാന്‍ ഇനി സംസ്ഥാന സര്‍ക്കാരിനെ കാത്തുനില്‍ക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ദുരിതബാധിതര്‍ക്കായി ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുമെന്നും പി.എം.എ സലാം പറഞ്ഞു.
100 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നാണ് മുസ്ലീം ലീഗ് പ്രഖ്യാപിച്ചത്. വയനാട് ജില്ലയിലെ മേപ്പാടിയിലോ പരസരപ്രദേശത്തോ അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്നും ഒരു കുടുംബത്തിന് എട്ട് സെന്റ് സ്ഥലത്ത് 1000 സ്ക്വയര്‍ഫീറ്റില്‍ വീട് എന്ന രീതിയില്‍ പദ്ധതി നടപ്പാക്കുമെന്നും പി.എം.എ സലാം പറഞ്ഞു.
''ദുരിതം അനുഭവിച്ചരുടെ കണ്ണീര് ഇനിയും കണ്ടുനില്‍ക്കാനാവില്ല, കാത്തിരിപ്പിന് ഒരു പരിധിയുണ്ട്. മുസ്ലീം ലീഗിന്റെ വാക്കില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് നിരാശരാവേണ്ടി വരില്ല. പ്രളയകാലത്തുള്പ്പടെ സര്‍ക്കാര്‍ കാണിച്ച അലംഭാവം നേരത്തെ കണ്ടതാണെന്നും മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടലിന്റെ കണക്കുകള്‍ നവംബറില്‍ മാത്രമാണ് കേരളം സമര്‍പ്പിച്ചതെന്നാണ് കേന്ദ്രം പറയുന്നത്.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുള്‍പ്പടെ സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുകയാണ്. പുനരധിവാസത്തില്‍ സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും സര്‍ക്കാര്‍ അലംഭാവം തുടരുന്ന സാഹചര്യത്തില്‍ ലീഗ് പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്''- പി.എം.എ സലാം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.