കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ പ്രസ്താവന ക്രൂരമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സി.പി.എമ്മിന്റെ അടിത്തറ ഇളക്കുമെന്നും സി.പി.എം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിന്ദാബാദ് വിളിക്കുകയും കേരളത്തില്‍ വന്ന് കോണ്‍ഗ്രസ്സിനെ കുറ്റം പറയുകയും ചെയ്യുന്ന രീതിയാണ് സി.പി.എം പിന്തുടരുന്നതെന്നും വോട്ട് ചോരുന്നു എന്ന ആധി സി.പി.എമ്മിനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം വര്‍ഗീയത പച്ചയ്ക്കാണ് പറയുന്നതെന്നും ഇത് കേരളമാണ് എന്ന് ഓര്‍ക്കണമെന്നും വര്‍ഗീയത പറഞ്ഞാല്‍ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുകയെന്നും വയനാട്ടിലെ വോട്ടര്‍മാരെ ഉള്‍പ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റേതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
'സംസ്ഥാനത്ത് ഇപ്പോള്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ട്. അടുത്തത് യുഡിഎഫ് ആണ് എന്ന ചിന്ത എല്ലാവരിലുമുണ്ട്. അപ്പോള്‍ എല്ലാവരും അതിനനുസരിച്ച് വരും. പക്ഷേ കോണ്‍ഗ്രസ് സമയമാകുമ്പോള്‍ നേതാവിനെ നിശ്ചയിച്ച് മുന്നോട്ടുപോകും. അതില്‍ ആരും വിഷമിക്കേണ്ടതില്ല. തുറന്ന ചര്‍ച്ചകള്‍ സര്‍വ്വസാധാരണമാണ്. യുഡിഎഫിന്റെ വിജയം ഉറപ്പായി വരുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ സാധാരണമാണ്. ലീഗിന്റെ അഭിപ്രായം പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറയും. ലീഗ് അഭിപ്രായം പറഞ്ഞാല്‍ പറഞ്ഞതുതന്നെയാണ്. ആ അഭിപ്രായത്തിന് ഇംപാക്ട് ഉണ്ടാകും. ഭാവിയില്‍ ആരാണ് ലീഡര്‍ എന്ന ചര്‍ച്ച നടത്തുന്നത് യുഡിഎഫില്‍ പതിവാണ്.'' - പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്ന് വിജയരാഘവന് മുമ്പ് ആരോപിച്ചിരുന്നു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്റെ വിവാദപരമായ ഈ പരാമര്‍ശങ്ങള്‍ ഉയര്‍ന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.