ചെന്നൈ : ടിവികെ നേതാവും നടനുമായ വിജയ് ദ്രാവിഡ പാർട്ടികളുടെ ആശയങ്ങൾ തന്നെയാണു പിന്തുടരുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ വിമർശനം.
യുകെയിൽ മൂന്നു മാസം നീണ്ട പഠനത്തിനുശേഷം തിരിച്ചെത്തിയപ്പോഴാണ് അണ്ണാമലൈയുടെ പ്രതികരണം.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ബിജെപിക്കു ഭയമില്ലെന്നു പറഞ്ഞ അണ്ണാമലൈ,
ടിവികെ അടക്കമുള്ള പാർട്ടികളുടെ സാന്നിധ്യം മൂലം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്ര പ്രാധാന്യമുള്ളതായി മാറുമെന്നും പറഞ്ഞു.
ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയതും അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിയാക്കിയതും ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ഡിഎംകെയെ അണ്ണാമലൈ വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.