നെടുമങ്ങാട്: ജനങ്ങളുടെ പക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കരുതലും കൈത്താങ്ങും നെടുമങ്ങാട് താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ സംതൃപ്തിക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കാത്ത ഉദ്യോഗസ്ഥർക്കുള്ള താക്കീതാണ് കരുതലും കൈത്താങ്ങും അദാലത്തെന്നും മന്ത്രി പറഞ്ഞു. എല്ലാവരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് ഇത്തരം അദാലത്തുകൾ നടത്തുന്നത്. കരുതലും കൈത്താങ്ങും അദാലത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത അപേക്ഷകൾക്ക് കാലതാമസമില്ലാതെ പരിഹാരം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അദാലത്ത് ജനങ്ങളുടെ ആശങ്കകൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം ഉറപ്പാക്കി ഭരണം ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പഴകുറ്റി എം.റ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരുന്നു. അദാലത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനം ജനങ്ങളുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അദാലത്തിലെത്തിയ അപേക്ഷകളിൽ പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ സംവിധാനം അക്ഷീണം പരിശ്രമിച്ചുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാർ ഗൗരവത്തോടെ തന്നെ കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എം.എൽ.എമാരായ ഡി.കെ മുരളി, ജി.സ്റ്റീഫൻ, നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി, ജില്ലാ കളക്ടർ അനുകുമാരി, എഡി.എം ടി.കെ വിനീത്, നെടുമങ്ങാട് ആർഡിഒ കെ.പി ജയകുമാർ എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.