ഡൽഹിയിൽ സി.ബി.സി.ഐ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന് പ്രധാനമന്ത്രി വന്നതിൽ സന്തോഷം; മാർ ആൻഡ്രൂസ്​ താ​ഴത്ത്

തൃശൂർ: ഡൽഹിയിൽ കാത്തലിക്​ ബിഷപ്സ്​ കോൺഫറൻസ്​ ഓഫ്​ ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന് പ്രധാനമന്ത്രി വന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രിയുടെ അംഗീകാരം സി.ബി.സി.ഐ സ്വീകരിക്കുന്നുവെന്നും തൃശൂർ അതിരൂപത ആർച്ച്​ ബിഷപ്പും സി.ബി.സി.ഐ പ്രസിഡന്‍റുമായ മാർ ആൻഡ്രൂസ്​ താ​ഴത്ത്​ പ്രതികരിച്ചു.


ക്രൈസ്തവർ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞു.അതിലുള്ള വേദനയും അദ്ദേഹത്തെ അറിയിച്ചു. ഭരണഘടന അനുസരിച്ച് എല്ലാവരെയും ഉൾക്കൊള്ളിച്ച് വേണം ഭാരതത്തിന്‍റെ വളർച്ച കൈവരിക്കാൻ എന്നാണ് അദ്ദേഹത്തോട്​ പറഞ്ഞത്.

ഞങ്ങൾ ക്ഷണിച്ചത് ബി.ജെ.പിയുടെ ആളെയല്ല, ഇന്ത്യൻ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയിൽനിന്നും പോസിറ്റീവായ മറുപടിയാണ് ലഭിച്ചത്. രാഷ്ട്രീയ പാർട്ടി നോക്കിയല്ല വിളിച്ചത്.മാർ മിലിത്തിയോസിന്‍റെ പ്രസ്താവ​നയോട്​ പ്രതികരിക്കാനില്ലെന്നും എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ടാകുമെന്നും ആർച്ച്​ ബിഷപ്പ്​ പറഞ്ഞു.

പാലക്കാട്​ ചിറ്റൂർ തത്തമംഗലത്തും നല്ലേപ്പിള്ളിയിലും ക്രിസ്മസ്​ ആഘോഷത്തിന്​ നേരെ സംഘ്​ പരിവാർ സംഘടനകൾ അക്രമം നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്​ ‘എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യമുള്ള ഭരണഘടനയാണ് ഇന്ത്യയുടേത്​’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മതസൗഹാർദത്തോടെ പ്രവർത്തിക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. അതിന്​ എതിരായി നിർബന്ധ ബുദ്ധിയോടെ പ്രവർത്തിക്കുന്നത് തെറ്റാണ്​. ആക്രമണങ്ങളെ ഇന്ത്യയിൽ ഒരു പൗരനും അംഗീകരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !