കൊച്ചി: ഹൈക്കോടതിക്കു സമീപം മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഗേറ്റിന്റെ കമ്പിയിൽ കോർത്ത നിലയിലാണ് മധ്യവയസ്കന്റെ നഗ്നമായ മൃതദേഹം കണ്ടെത്തിയത്. സെന്‍ട്രൽ പൊലീസ് സ്ഥലത്തെത്തി പരിശോധകൾ നടത്തി വരികയാണ്.
നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തമിഴ്നാട് സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിൽ മതിൽ ചാടി കടക്കാൻ ശ്രമിച്ചപ്പോൾ കമ്പിയിൽ കുടുങ്ങിയതെന്നാണ് സംശയം.രാവിലെ നടക്കാൻ പോയ നാട്ടുകാരാണ് മൃതദേഹം കണ്ടതും പൊലീസിനെ അറിയിച്ചതും.
ഹൈക്കോടതിക്കു പിൻവശത്തായുള്ള മംഗളവനത്തിന്റെ ഭാഗത്ത് സുരക്ഷയ്ക്ക് ആളുകളുണ്ടെങ്കിലും രാത്രിയായാൽ ഇവിടെ ഗേറ്റടയ്ക്കും. അതിനാൽ സന്ദർശകർക്ക് പ്രവേശനമില്ല. സിഎംഎഫ്ആർഐയുടെ പിൻവശത്തായാണ് മംഗളവനം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.