ന്യൂഡൽഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമർശനവുമായി സുപ്രീംകോടതി. നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ വർധിച്ച സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.
നിയമത്തെ മറയാക്കി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുകയാണെന്ന് ജസ്റ്റിസ് ബി.വി.നാഗരത്നയുടെയും എൻ.കോടീശ്വർ സിങിന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടി.സ്ത്രീധനപീഡന കേസുകളിൽ കുടുംബാംഗങ്ങൾക്ക് നേരിട്ട് ബന്ധമില്ലെങ്കിൽ പോലും അവരുടെ പേരിലും കേസെടുക്കുന്ന രീതി അവസാനിപ്പിക്കണം. വിവാഹബന്ധത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഭർത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പ്രതികളാക്കുന്ന പ്രവണത പലപ്പോഴും കാണാറുണ്ട്.
വ്യക്തമായ തെളിവുകളില്ലാതെ, ആരോപണങ്ങളുടെ പേരിൽ മാത്രം കേസ് എടുക്കരുത്. നിഷ്കളങ്കരായ കുടുംബാംഗങ്ങളെ ഉപദ്രവിക്കാൻ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതികൾ ജാഗ്രത പാലിക്കണം. സ്ത്രീധന നിരോധന നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിക്കുകയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ക്രൂരതകൾ അനുഭവിക്കുന്ന സ്ത്രീകൾ നിശബ്ദരായി ഇരിക്കണമെന്നോ, പരാതി നൽകരുതെന്നോ അല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.