റബർ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു

നെടുമങ്ങാട്: വലിയമല പോലീസ് സ്റ്റേഷൻ പരിധിയിൽ ടാപ്പിംഗ് തൊഴിലാളിയെ ആള് മാറി വെട്ടി പരിക്കേല്‌പ്പിച്ചു. വലിയമല  കരിങ്ങലിലാണ് സംഭവം. കരിങ്ങൽ സ്വദേശി തുളസിധരൻ (60) നെയാണ് അക്രമി സംഘം വെട്ടിയത്.

ഇന്ന് രാവിലെ അഞ്ച് മണിയോടെ സെന്റ് തോമസ് പള്ളിയുടെ മുന്നിലുള്ള റബ്ബർ തോട്ടത്തിൽ വച്ചാണ് തുളസീധരനെ  നാലംഗ സംഘം വാക്കത്തി ഉപയോഗിച്ച് ആക്രമിച്ചത്. തുളസീധരന്റെ മുഖത്തും, കയ്യിലും കാലിലും നെഞ്ചിലും പരിക്കേറ്റു.

തുളസീധരന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടി യെത്തിയപ്പോൾ അക്രമി സംഘം ഓടി രക്ഷപെട്ടു. 

സ്ഥിരമായി 5 മണിക്കാണ് തുളസിധരൻ റബ്ബർ വെട്ടാൻ വരുന്നത്. സന്തോഷ് ആണോ എന്നു ചോദിച്ച ശേഷമാണ് വെട്ടിയത്. വലിയമല പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

ഗുരുതരമായി പരിക്കേറ്റ തുളസീധരൻ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !