മദ്യവും, മറ്റ് ലഹരി വസ്തുക്കളും കേരളത്തെ ക്രിമിനലുകളുടെ നാടായി മാറ്റി കെ സി ബി സി മദ്യവിരുദ്ധ സമിതി

അങ്കമാലി: സർക്കാരിൻ്റെ മദ്യവ്യാപനനയവും മയക്കുമരുന്നു ഉൾപ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളുടെ വ്യാപകമായ വിതരണവും, വിപണനവും ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ചയും കേരളത്തെ സർവനാശത്തിലേക്കാണ് നയിക്കുന്നതെന്ന് കെസി ബിസി മദ്യവിരുദ്ധ സമിതി അഭിപ്രായപ്പെട്ടു.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി അങ്കമാലി ബസിലിക്ക യൂണിറ്റ് സമ്മേളനം റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ ഉദ്ഘാടനം ചെയ്യുന്നു.
മദ്യവിരുദ്ധ സമിതി അതിരൂപത തലത്തിൽ ആരംഭം കുറിച്ച പ്രഥമ യൂണിറ്റ് സംഗമം അങ്കമാലി സെൻറ് ജോർജ് ബസിലിക്ക പള്ളി അങ്കണത്തിൽ നടത്തി . മദ്യവും മറ്റ് ലഹരി വസ്തുക്കളും കേരളത്തെ ക്രിമിനലുകളുടെ നാടായി മാറ്റി. ഭയാനകമായ ഈ അവസ്ഥക്കു പുറമെയാണ് മദ്യപാനം മൂലം വർദ്ധിച്ചു വരുന്ന മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ, നാടാകെ മദ്യമെത്തിക്കുകയും മയക്കു മരുന്നിനെതിരേ ഫലപ്രദമായൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന സർക്കാർ ഇനിയെങ്കിലും അനങ്ങാപ്പാറ നയം വെടിയണം.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാർ വകുപ്പുകൾക്കൊപ്പം ഈ രംഗത്ത് പ്രവർത്തിക്കുന്ന മദ്യ, ലഹരി വിരുദ്ധ സംഘടനകളെ മനപ്പൂർവ്വം മാറ്റി നിറുത്തുന്നത് സർക്കാർ പുനപരിശോധിക്കപ്പെടണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ലഹരിമുക്തമാക്കാൻ ഇതിനായി

കൂട്ടായ ശ്രമമാണ് സർക്കാർ തേടേണ്ടത്. ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻറ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു.

അതിരൂപത ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ , സിസ്റ്റർ ഡോ. അർപ്പിത സി.എസ് എൻ , ട്രസ്റ്റിമാരയ ഷാൻ്റോ പടയാട്ടിൽ, റിൻസൺ പാറേക്കാട്ടിൽ, വൈസ് ചെയർമാൻ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ജോസ് പടയാട്ടി, ചെറിയാൻ മുണ്ടാടൻ, ജോർജ് ഇമ്മാനുവൽ, ശോശാമ്മ തോമസ്, സിസ്റ്റർ ജോയ്സി, സിസ്റ്റർ മരിയൂസ, സിസ്റ്റർ റോസ് കാതറിൻ, എം.പി. ജോസി, ബെന്നി പൈനാടത്ത്, വർഗീസ് കോളരിക്കൽ, ജോസഫ് തെക്കിനേത്ത് , കെ.വി. ഷാ, ഡേവീസ് ചക്കാലക്കൽ, ആൻ്റണി മാടശേരി, കെ.ഡി. വർഗീസ്, കെ.പി ഗെയിൻ, ചാക്കോച്ചൻ കരുമത്തി , കെ. എ. റപ്പായി എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !