സദ്യയിൽ റൊട്ടി വിളമ്പാൻ വൈകി,വരൻ പിണങ്ങി വേറെ വിവാഹം കഴിച്ചു; വരനെതിരെ പോലീസിൽ പരാതിയുമായി വധു

ഉത്തർപ്രദേശ്: റൊട്ടി വിളമ്പാൻ വൈകിയതിനെ തുടർന്ന് വരൻ പിണങ്ങി ഇറങ്ങിപ്പോയ വിചിത്ര സംഭവം. ഭക്ഷണം വിളമ്പാൻ താമസിച്ചതിനാൽ അസ്വസ്ഥനായ വരനും ബന്ധുക്കളും വിവാഹവസ്ത്രത്തിൽ നിൽക്കുന്ന വധുവിനെ ഉപേക്ഷിച്ചു ഇറങ്ങിപ്പോയി. തുടർന്ന് വധു പോലീസിൽ പരാതി നൽകി.

ഉത്തർപ്രദേശിലെ ചന്ദോലി ജില്ലയിലെ ഹമീദ്പുർ ഗ്രാമത്തിൽ ആണ് സംഭവം നടന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്  മെഹ്‌താബ് എന്ന യുവാവിന്റെ വിവാഹം 7 മാസം മുൻപാണ് നിശ്ചയിച്ചിരുന്നത്. വരന്റെ വീട്ടുകാരെ മധുരം നൽകി സ്വീകരിക്കുകയും തുടർന്ന് ഭക്ഷണം വിളമ്പുകയും ചെയ്തു.  എന്നാൽ റൊട്ടി ലഭിക്കാൻ വൈകി എന്നുന്നയിച്ചു വരന്റെ പക്ഷത്തുള്ള ഒരാൾ ബഹളം ഉണ്ടാക്കുകയും, മറ്റുള്ളവർ അത് ഏറ്റുപിടിക്കുകയും ചെയ്തതോടെ രംഗം വഷളായി, വധുവിന്റെ വീട്ടുകാർ വരന്റെ ബന്ധുക്കളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും വരനും ബന്ധുക്കളും ഇറങ്ങിപ്പോയി. തുടർന്ന് വരൻ രാത്രിയിൽ തന്നെ ഇറങ്ങിപ്പോവുകയും വരൻ അയാളുടെ മറ്റൊരു ബന്ധുവിനെ വിവാഹം കഴിക്കുകയുമാണുണ്ടായത്.

വരന് കൊടുത്ത സ്ത്രീധനം 1.5 ലക്ഷം രൂപ ഉൾപ്പെടെ ഏഴ് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി  അവകാശപ്പെട്ടു കൊണ്ട് വധുവിൻ്റെ കുടുംബം ഉത്തർപ്രദേശ് പോലീസിൽ പരാതി നൽകി. വരൻ്റെ ഭാഗത്തുള്ള അഞ്ച് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് എസ് പി ഉറപ്പു നൽകിയെങ്കിലും ഇതുവരെ ഇത് വരെ കേസിന്റെ കാര്യത്തിൽ പുരോഗതി ഒന്നും ഉണ്ടായിട്ടില്ലെന്ന് പ്രാദേശിക പോലീസിൻ്റെ നിഷ്‌ക്രിയത്വത്തെ വിമർശിച്ചുകൊണ്ട് വധുവിന്റെ സഹോദരൻ രാജു പറയുന്നു. പ്രത്യേകിച്ച്, പരാതികൾ പെട്ടെന്ന് പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനുകളിൽ വനിതാ ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഉത്തരവ് ഉള്ള അവസരത്തിൽ ആണ് ഈ ദുരവസ്ഥ എന്ന് രാജു പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !