മുക്കം: റദ്ദാക്കിയ കൊട്ടാരക്കര- ബത്തേരി സർവീസ് കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചു. കൊട്ടാരക്കരയിൽ നിന്ന് പെരിന്തൽമണ്ണ- താമരശ്ശേരി റൂട്ടിൽ ഓടുന്ന ബത്തേരി സൂപ്പർ ഡീലക്സ് സർവീസ് ആയിരുന്നു ഒരു മാസം മുമ്പ് റദ്ദാക്കിയത്. ബസ് റദ്ദാക്കിയത് ക്രിസ്മസ്-പുതുവത്സര അവധി അടുത്തിരിക്കെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.
ഒരു കിലോമീറ്ററിന് 35 രൂപയെങ്കിലും വരുമാനമില്ലാത്ത സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ജില്ലയിലെ വിവിധ സർവീസുകളെയാണ് ഇത് ബാധിച്ചത്.അതേസമയം, യാത്രക്കാരുടെ കൂട്ടായ്മകൾ ഇടപെട്ടതിനെ തുടർന്നാണ് കോവിഡിനെ തുടർന്ന് നിർത്തിവെച്ച താമരശ്ശേരി- പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് പുനരാരംഭിച്ചത്.
വടകര ഡിപ്പോയിൽനിന്ന് ഒരു മാസം മുമ്പ് ആരംഭിച്ച വടകര- കൊയിലാണ്ടി- ബാലുശ്ശേരി- താമരശ്ശേരി- മുക്കം- അരീക്കോട്- മഞ്ചേരി വഴി പാലക്കാട്ടേക്കുള്ള 2.50ന്റെ വടകര -പാലക്കാട് സർവീസ്, പെരിന്തൽമണ്ണ വഴിയുള്ള മറ്റൊരു സർവീസ്, 4.50ന്റെ മേലാറ്റൂർ വഴിയുള്ള വടകര- പാലക്കാട് സർവീസ് എന്നിവ പരിഷ്കാരത്തിന്റെ ഭാഗമായി നിർത്തിവെച്ചു. കെ.എസ്.ആർ.ടി.സി ഇല്ലാത്ത റൂട്ടിലൂടെ ആരംഭിച്ച വടകര ഡിപ്പോയുടെ പുതിയ സർവീസുകൾക്ക് പരിഷ്കാരം വലിയ തിരിച്ചടിയാണ് നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.