കണ്ണൂരിൽ വൻ ബോംബ് സ്ഫോടനം

കണ്ണൂർ: പാനൂർ ചെണ്ടയാട് കണ്ടോത്തും ചാലിൽ സ്ഫോടനം. അർധരാത്രിയിൽ റോഡരികിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാണെന്ന് പൊലീസ് സ്ഥിതികരിച്ചിട്ടുണ്ട്.

ഉഗ്രശബ്ദത്തിൽ രണ്ട് സ്ഫോടനമാണ് ഉണ്ടായത്. ഇതേ സ്ഥലത്തിന് സമീപത്തെ കുന്നുമ്മലിൽ രണ്ടു ദിവസത്തിന് മുൻപ് സ്ഫോടനം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്തു തന്നെ സ്ഫോടനം ഉണ്ടായിട്ടുണ്ട്. പാനൂർ മൂളിയടുപ്പുരം ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിനിടെ ഒരാൾ കൊല്ലപ്പെട്ടിട്ട് അധികമായിട്ടില്ല.

നാടൻ ബോംബ് എറിഞ്ഞതിന്റെ അവശിഷ്ടങ്ങൾ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ,പിന്നിൽ എന്താണ് ലക്ഷ്യം എന്നൊക്കെ ഉള്ള കാര്യങ്ങൾ പരിശോധനാസയിലൂടെ മാത്രമേ വ്യക്തമാവുകയുള്ളു എന്ന് പോലീസ് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !