ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ തിരിച്ചടി. പദ്ധതി സംബന്ധിച്ച കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളി. ഡിപിആർ പുതുക്കി സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ ആകില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു.
റെയിൽവേ മാനദണ്ഡപ്രകാരമാണ് ഡിപിആർ പുതുക്കി സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. റെയിൽവേ മന്ത്രാലയം നടത്തിയ സാങ്കേതിക പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിൽവർ ലൈൻ പദ്ധതിയുടെ ട്രാക്ക് ബ്രോഡ്ഗേജ് സംവിധാനത്തിൽ ആയിരിക്കണംമെന്നും നിലവിലുള്ള റെയിൽവേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്തു വേണം പദ്ധതിയുടെ ട്രാക്കുകൾ വരാനെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ ആകില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. പാതകൾ പരമാവധി റെയിൽവേ ട്രാക്കിന് സമാന്തരമായിരിക്കണം. കോച്ചുകളിൽ കൂട്ടിമുട്ടൽ ഒഴിവാക്കാൻ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസൽ ഉൾപ്പെടുത്തണമെന്ന് നിർദേശം. പൂർണ്ണമായി പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണം. നിർമ്മാണ ഘട്ടത്തിലും ജോലികൾ പൂർത്തിയായതിനുശേഷവും പൂർണ്ണമായ ഡ്രൈനേജ് സംവിധാനം വേണമെന്നും നിർദേശത്തിൽ പറയുന്നു. നിലവിൽ സമർപ്പിച്ച പദ്ധതി റിപ്പോർട്ട് തൃപ്തികരമല്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.സിൽവർ ലൈൻ പദ്ധതിയിൽ തിരിച്ചടി; കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ തള്ളി കേന്ദ്ര റെയിൽവേ മന്ത്രാലയം
0
ബുധനാഴ്ച, ഡിസംബർ 04, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.