മോസ്കോ: നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ചനടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്. ട്രംപുമായുള്ള ചര്‍ച്ചയില്‍ യുക്രൈന് യുദ്ധത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ചര്‍ച്ചകള്‍ക്ക് മുന്‍വ്യവസ്ഥകളൊന്നുമില്ലെന്നും എന്നാല്‍ ഏത് കരാറിലും നിയമാനുസൃതമായി യുക്രൈന് ഭരണകൂടവും ഉള്‍പ്പെടുമെന്നും പുതിന് പറഞ്ഞു.
ജനുവരിയില്‍ ട്രംപ്അ ധികാരമേല്ക്കാനിരിക്കെയാണ് വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ പുതിന്റെ പ്രസ്താവന.വര്‍ഷങ്ങളായി താന്‍ ട്രംപുമായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പുതിന് പറഞ്ഞു. യുക്രൈന് പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്കി ഉള്‍പ്പെടെ ആരുമായും ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാണെന്ന് പുടിന് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈനിലെ യുദ്ധമേഖലകളില്‍ റഷ്യക്കാണ് മേല്‍ക്കൈയെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഓഗസ്റ്റില്‍ യുക്രൈന്‍സൈന്യം പ്രത്യാക്രമണം തുടങ്ങിയ പടിഞ്ഞാറല്‍ കുര്‍സ്ക് മേഖല റഷ്യ എന്നു തിരിച്ചുപിടിക്കുമെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപുമായി എന്നെങ്കിലും കൂടിക്കാഴ്ച നടന്നാല്‍ ഒത്തിരിക്കാര്യങ്ങള്‍ പറയാനുണ്ടെന്ന് പുതിന് പറഞ്ഞു. ചര്‍ച്ചകള്‍ക്കും വിട്ടുവീഴ്ചയ്ക്കും റഷ്യ തയ്യാറാണെന്നും നാലരമണിക്കൂറോളം നീണ്ട വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.