പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം;

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ റോഡിലെത്തിയ യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. ഇയാളെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

റോഡില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഇയാള്‍ സ്വയം തീകൊളുത്തിയത്. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലേക്കാണ് ഇയാളെ മാറ്റിയിരിക്കുന്നത്. പൊള്ളല്‍ ഗുരുതരമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

30 വയസു തോന്നിക്കുന്ന യുവാവാണ് തീകൊളുത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഫോറന്‍സിക് സംഘവും പോലീസും സ്ഥലത്ത് പരിശോധന നടത്തി. ഇയാളുടെ കത്തിക്കരിഞ്ഞ ഷൂ, വസ്ത്രത്തിന്റെ ഭാഗങ്ങള്‍ തുടങ്ങിയവ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

ഇയാളുടെ ഒരു ബാഗ് സംഭവസ്ഥലത്ത് വെച്ചതായി കണ്ടെത്തിയതും പോലീസ് ശേഖരിച്ചു. ഈ പരിശോധനയ്ക്കിടെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. ഹിന്ദിയിലാണ് ആത്മഹത്യാക്കുറിപ്പ്. കുറിപ്പിന്റെ ഉള്ളടക്കം വെളിവായിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !