എൽ.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് കേരള കോൺ​ഗ്രസ്(എം); മുന്നണി മാറുന്നുവെന്നത് തെറ്റായ വാര്‍ത്ത; ജോസ്.കെ.മാണി

ന്യൂഡൽഹി: കേരള കോൺ​ഗ്രസ്(എം) മുന്നണി മാറുന്നുവെന്ന വാർത്ത തെറ്റാണെന്ന് ജോസ്.കെ.മാണി. എൽ.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് കേരള കോൺ​ഗ്രസ്(എം) എന്നും എൽ.ഡി.എഫിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺ​ഗ്രസ് പാർട്ടി മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺ​ഗ്രസ് പാർട്ടിയെ സംബന്ധിച്ച് മുന്നണി മാറുന്നുവെന്ന വാർത്ത പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കുകയാണെന്നും ജോസ്.കെ.മാണി പറഞ്ഞു. അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ച ഈ വാർത്ത സത്യവിരുദ്ധമാണ്. വ്യക്തമായ അജണ്ട ഇതിനു പിന്നിലുണ്ടെന്നും അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോൺ​ഗ്രസ്(എം) യു.ഡി.എഫിലേക്ക് പോവുകയാണെന്നതു സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ യു.ഡി.എഫിലേക്ക് തിരിച്ചെത്താമെന്ന നിലപാടിലാണ് കേരള കോൺ​ഗ്രസ്(എം) എന്നതായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോസ്.കെ.മാണി ഇപ്പോൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !