കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി ജോർജ് കുര്യന്റെ (53) ശിക്ഷ പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ഇന്ന് വാദിഭാഗത്തിനും പ്രതി ഭാഗത്തിനും പറയാനുള്ളത് വിശദമായി കേട്ട ശേഷമാണ് കോടതി വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയത്.
വെള്ളിയാഴ്ച വാദിഭാഗത്തിനും പ്രതി ഭാഗത്തിനും പറയാനുള്ളത് വിശദമായി കേട്ട ശേഷമാണ് കോടതി വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയത്. പ്രതിയ്ക്ക് കൊലപാതകത്തിൽ പശ്ചാത്താപം ഇല്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കൊല്ലപ്പെട്ട കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യനും സഹോദരനായ പ്രതി ജോർജ് കുര്യനുമായി കാലങ്ങളായുള്ള സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രതി ജോർജ് കുര്യൻ, കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബവീട്ടിൽ കയറി സഹോദരനായ രഞ്ജു കുര്യനെയും മാതൃസഹോദരനായ മാത്യൂസ് സക്കറിയ പൊട്ടൻകുളത്തിനെയും ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് വെടിവച്ച് കൊന്നതായാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.