ആര്യനാട്: ആര്യനാട് തൂമ്പുംകോണം കോളനിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും ബിയർബോട്ടിൽ ഉപയോഗിച്ച് പ്രദേശവാസികൾക്ക് നേരെ ആക്രമണം നടത്തുകയും സ്ത്രീകളെ ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കേസിൽ നെടുമങ്ങാട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ.
നെടുമങ്ങാട് പനവൂർ വെള്ളംകുടി സി സി ഹൗസിൽ 26 വയസ്സുള്ള അൽ അമീൻ, നെടുമങ്ങാട് പേരുമല മഞ്ച ചന്ദ്രമംഗലം വീട്ടിൽ 28വയസ്സുള്ള അഖിൽ എന്നിവരാണ് ആര്യനാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം തൂമ്പുംകോണം കോളനിയിൽ പ്രതികൾ സംഘർഷം സൃഷ്ടിക്കുന്നു എന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് അജീഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ.കെ .പ്രസാദ് എസ് സി പി ഒ രാജേഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു.ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ പരിസര പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തി. ഇവർ ഗഞ്ചാവ് കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി വരുന്നു.ആര്യനാട് തൂമ്പുംകോണം കോളനിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ
0
വെള്ളിയാഴ്ച, ഡിസംബർ 20, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.