ഇസ്രയേൽ–ഹമാസ് സംഘർഷം; ദ്വിരാഷ്ട്ര പരിഹാരത്തെയാണ് ഇന്ത്യ എക്കാലത്തും പിന്തുണച്ചിട്ടുള്ളത്;വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ

ന്യൂഡൽഹി: ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ. ദ്വിരാഷ്ട്ര പരിഹാരത്തെയാണ് ഇന്ത്യ എക്കാലത്തും പിന്തുണച്ചിട്ടുള്ളതെന്നും അക്കാര്യത്തിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

ഗാസയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രമേയങ്ങളിൽ നിന്നും ഇന്ത്യ വിട്ടുനിന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഇസ്രയേൽ–ഹമാസ് സംഘർഷം ആരംഭിച്ചതിനുശേഷം 13 പ്രമേയങ്ങളാണ് പലസ്തീനുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ടതെന്നും അതിൽ 10 എണ്ണത്തിനും ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മൂന്നെണ്ണത്തിൽ നിന്നുമാത്രമാണ് ഇന്ത്യ വിട്ടുനിന്നത്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുൾപ്പെടെ പരമാവധി സഹായങ്ങൾ പലസ്തീന് ഇന്ത്യ നൽകിയിരുന്നു. കൂടാതെ ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്ക് 50 ലക്ഷം ഡോളറും (ഏകദേശം 42.35 കോടി രൂപ) സംഭാവന നൽകിയിരുന്നു. 2023ലും തുല്യമായ തുക ഇന്ത്യ നൽകിയിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !