ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതി നല്കി ഭാര്യ. ബിപിന്‍ സി ബാബുവിന്റെ ഭാര്യ മിനിസ നല്കിയ പരാതിയില്‍ കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തിരിക്കുന്നത്.
രണ്ട് ദിവസം മുന്‍പാണ് സ്ത്രീധന പീഡനം ആരോപിച്ച് മിനിസ പരാതി നല്‍കിയത്. കേസില്‍ ബിപിന്റെ അമ്മയും സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്നകുമാരി രണ്ടാം പ്രതിയാണ്. നേരത്തെ സിപിഎം നേതൃത്വത്തിന് മിനിസ പരാതി നല്‍കിയിരുന്നു. അവിഹിതബന്ധം ചോദ്യം ചെയ്തെന്ന പരാതിയില്‍ സിപിഎം ബിപിന്‍ സി ബാബുവിനെതിരെ നടപടിയെടുത്തിരുന്നു.
ഇതിന് പിന്നാലെ സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായ ബിപിന്‍ സി ബാബു സിപിഎം ഉപേക്ഷിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. ബിപിന്‍ സി ബാബു തന്റെ പിതാവില്‍ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനത്തിനായി കരണത്തടിച്ചെന്നും പരാതിയിലുണ്ട്. ശാരീരികമായി ഉപദ്രവിച്ചെന്നും തേപ്പുപെട്ടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.