കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്. കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് പോയ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടതിനെ തുടർന്നാണ് വി മാനം നിലത്തിറക്കാൻ അധികൃതർ നിർദേശിച്ചത്. 104 യാത്രക്കാരും 8 ജീവനക്കാരും ഉണ്ടായിരുന്ന വിമാനം രാവിലെ 10.45നാണ് പുറപ്പെട്ടത്.
റൺവേയിൽ ടയറിന്റെ അവശിഷ്ടം കണ്ടതിനെ തുടർന്ന് വിമാനം നിലത്തിറക്കാൻ നിർദേശിച്ചു. വിമാനത്താവളത്തിനു ചുറ്റും പറന്ന് ഇന്ധനം ചോർത്തി കളഞ്ഞശേഷമായിരുന്നു ലാൻഡിങ്. നിലവിൽ സാങ്കേതിക വിദഗ്ധർ വിമാനം പരിശോധിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.