ഗാഡലൂപ്പെ റോമൻ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥ തിരുനാൾ; ഡിസംബർ 3 മുതൽ 12 വരെ;

പാലാ: ഗാഡലൂപ്പെ റോമൻ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥ തിരുനാൾ ഡിസംബർ 3 മുതൽ 12 വരെ തീയതികളിൽ നടക്കും. ഡിസംബർ 3 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് തിരുനാൾ കൊടിയേറ്റ് നടക്കും.

സംഘടനാ ദിനം, ആത്മാഭിഷേക ദിനം, സന്യസ്ഥ ദിനം, കുടുംബദിനം, യുവജന ദിനം, ദിവ്യകാരുണ്യ ദിനം തുടങ്ങിയവ 12 വരെ തീയതികളിൽ ആചരിക്കും.

ഡിസംബർ 10 ചൊവ്വാഴ്ച വൈകിട്ട് ആറിന് ഇടവക കലാസമിതി ഒരുക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ഡിസംബർ 11ന് വൈകിട്ട് 3.45 ന് ദിവ്യബലിയെ തുടർന്ന് പാലാ ടൗണിലേക്ക് പ്രദിക്ഷണം നടക്കും.


പാലാ ളാലം ജംഗ്ഷനിൽ ഫാദർ ഡൊമിനിക് സാവിയോ സന്ദേശം നൽകും. പ്രധാന തിരുനാൾ ദിവസമായ ഡിസംബർ 12ന് വൈകിട്ട് 4:30ക്ക് ദിവ്യബലിക്ക് ഫാദർ സെബാസ്റ്റ്യൻ തെക്കതേച്ചേരിൽ കാർമികത്വം വഹിക്കും. 

ഫാദർ ബൈജു എം വിൻസെൻറ് സന്ദേശം നൽകും. ദിവ്യകാരുണ്യ ആശീർവാദം, കൊടിയിറക്ക്, സ്നേഹവിരുന്ന്, ഗാനമേള എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.

പല മീഡിയ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ, സെക്രട്ടറി ജോർജ് പള്ളിപ്പറമ്പിൽ ജനറൽ കൺവീനർ ഷിബു വില്ഫ്രഡ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !