രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽനിന്ന് അഞ്ച് കിലോ 200 ​ഗ്രാം കഞ്ചാവ് പിടികൂടി;

വടക്കാഞ്ചേരി (തൃശ്ശൂർ): ഗോരഖ്പുരിൽനിന്നും കൊച്ചുവേളിയിലേക്കുള്ള രപ്തി സാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽനിന്ന് അഞ്ച് കിലോ 200 ​ഗ്രാം കഞ്ചാവ് പിടികൂടി. ട്രെയിൻ വടക്കാഞ്ചേരി സ്റ്റേഷനിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

കഞ്ചാവിന്റെ വരവ് തടയുന്നതിനായി എക്സൈസും റെയിൽവേ ക്രൈം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

ട്രെയിനിലെ എ.സി.കോച്ചിലെ ശുചിമുറിക്ക് സമീപത്തുനിന്നു ഷോൾഡർ ബാഗിൽ അഞ്ച് പാക്കറ്റുകളിലായി സൂക്ഷിച്ച 5.200 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. പ്രതികൾക്കായി പരിശോധന നടത്തിയെങ്കിലും ട്രെയിനിൽ കണ്ടെത്താനായില്ല.

വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സി.പി.മധു, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സി.എ.സുരേഷ്, എ.ആർ.സുരേഷ് കുമാർ, പ്രിവൻ്റിവ് ഓഫീസർ സി.എം. സുരേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. പ്രശോഭ്, പി.ആർ. അർജുൻ, കെ.സി.നിതീഷ് എന്നിവരെ കൂടാതെ

റെയിൽവേ ക്രൈം ഇൻ്റലിജൻസ് ബ്യൂറോ വിഭാഗം സബ്ബ് ഇൻസ്പെക്ടർ എ.ഡി.ദീപക്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.എം. ഷിജു, എൻ.അശോക് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ക്രിസ്മസ് കാലത്ത് കേരളത്തിലേക്ക് വരുന്ന മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും ഉപയോഗം തടയുന്നതിനായി റെയിൽവേ സ്റ്റേഷനിലെ പരിശോധന വരും ദിവസങ്ങളിലും തുടരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !