ലക്ഷദീപ്: ആലപ്പുഴയിൽ വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ ജീവൻ നഷ്‌ടമായതിൻ്റെ ഞെട്ടൽ മാറാതെ ബന്ധുക്കളും നാട്ടുകാരും സഹപാഠികളും. അപകടത്തിൽ മരിച്ചവരിൽ ലക്ഷദ്വീപ് സ്വദേശിയും ഉൾപ്പെട്ടെന്നുള്ള വാർത്ത ഞെട്ടലോടെയാണ് ദ്വീപ് സമൂഹം കേട്ടത്. ആന്ത്രോത്ത് ദ്വീപിലെ പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) ആണ് അപകടത്തിൽ മരിച്ച ലക്ഷദ്വീപ് സ്വദേശി.
പഠനത്തിൽ എന്നും മിടുക്കനായിരുന്നു മുഹമ്മദ് ഇബ്രാഹിം. ചെറുപ്പം മുതലുള്ള ആഗ്രഹം ഡോക്ടറാവുക എന്നതും, 98 ശതമാനം മാർക്കോടെ പ്ലസ് ടു പാസായി, ആദ്യ പരിശ്രമത്തിൽ തന്നെ നീറ്റിൽ മികച്ച റാങ്ക് നേടി ലക്ഷ്വദ്വീപ് നിവാസികളുടെ അഭിമാനമായിരുന്നു പി.പി. മുഹമ്മദ് ഇബ്രാഹിം. ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശനം കിട്ടിയതോടെ വലിയൊരു സ്വപ്നം കൈപിടിയിലാക്കാനാണ് ലക്ഷ്വദീപിൽ നിന്ന് ആലപ്പുഴയിലേക്ക് ജീവിതം പറിച്ചു നട്ടത്. എല്ലാവരുമായി പെട്ടന്ന് സൗഹൃദത്തിലാകുന്ന മുഹമ്മദിന് പുതിയ കലാലയം ഏറെ പ്രിയപ്പെട്ടതായിരുന്നു.ഇന്നലെ രാത്രി 9.20 ഓടെ കെഎസ്ആർടി ബസിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന 5 മെഡിക്കൽ വിദ്യാർഥികളാണ് മരിച്ചത്.
ആലപ്പുഴ ഗവ മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പിപി മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരാണു മരിച്ചത്. 6 പേർക്കു പരുക്കേറ്റു.2 പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.