വർക്കല: ടിവി കാണാൻ എത്തിയ പത്തു വയസ്സുകാരിയെ തുടർച്ചയായി മൂന്നുവർഷക്കാലം ലൈംഗികമായി ഉപദ്രവിച്ച 52 കാരന് വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
വർക്കല കണ്ണംബ കാടുജാതി ക്ഷേത്രത്തിനു സമീപം കുമളിവീട്ടിൽ താമസിച്ചിരുന്നതും ഇപ്പോൾ വക്കം കൊച്ചുതൈവീട്ടിൽ താമസിക്കുന്ന 52 വയസ്സുള്ള ചന്ദ്രദാസിനാണ് വർക്കല പോക്സോ കോടതി ശിക്ഷ വിധിച്ചത്.
പത്തു വയസ്സുകാരി പെൺകുട്ടി പ്രതിയുടെ വീട്ടിൽ നിത്യവും ടി.വി കാണുന്നതിന് പോകാറുണ്ടായിരുന്നു . വീട്ടിൽ പ്രതി മാത്രമുള്ള സമയങ്ങളി ലാണ് കുട്ടിയെ ലൈംഗിക വൈകൃതങ്ങൾക്ക് പ്രതി ഇരയാക്കിയത്. തുടർന്ന് ടിവി കാണുന്നതിന് പ്രതിയുടെ വീട്ടിൽ പോകാൻ കുട്ടി മടി കാണിച്ചതും പ്രതിയെ കാണുമ്പോൾ കുട്ടി ഭയന്നൊളിക്കുന്നതും , കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റവും മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.
മാതാപിതാക്കളുടെ പരാതിയിൻമേൽ 2022-ൽ വർക്കല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർമാരായ അജിത് കുമാർ , രാഹുൽ പി.ആർ , എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിവിധ മൂന്നു വകുപ്പുകളിലായി 5 വർഷം വീതം 15 വർഷവും , പോക്സോ നിയമപ്രകാരം 4 വർഷവും IPC 506 പ്രകാരം 1 വർഷം എന്ന രീതിയിൽ 20 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. പിഴ തുകയിൽ നിന്ന് അമ്പതിനായിരം രൂപ കുട്ടിക്ക് നൽകുവാനും കോടതി നിർദ്ദേശിച്ചു.
പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുവർഷവും മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വിധിപ്രസ്താവത്തിൽ പറയുന്നു. വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി സിനി SR വിധി പ്രസ്താവിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: പി. ഹേമചന്ദ്രൻ നായർ ഹാജരായി. അഡ്വ: എസ്. ഷിബു , അഡ്വ: ഇക്ബാൽ എന്നിവരും പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
വർക്കല പോലീസ് കോടതിയിൽ നിന്നും പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.