കപ്പ കൃഷിക്കിടയിൽ കഞ്ചാവ് നട്ടുവളർത്തി; വയോധികൻ അറസ്റ്റിൽ

നെടുങ്കണ്ടം: കപ്പ കൃഷിക്കിടയിൽ കഞ്ചാവ് നട്ടുവളർത്തിയതിന് വയോധികൻ അറസ്റ്റിൽ. കഞ്ചാവ് ചെടി എക്സൈസ് സംഘം നശിപ്പിച്ചു. കൽകൂന്തൽ വില്ലേജിൽ ബേഡ്‌മേട്ട് പുളിക്കക്കുന്നേൽ വീട്ടിൽ ജോർജിനെയാണ് ​(63) അറസ്റ്റ് ചെയ്തത്.

211 സെ.മീ. വലുപ്പമുള്ള കഞ്ചാവ് ചെടിയാണ് കൃഷിസ്ഥലത്ത് കണ്ടെത്തിയത്. സ്വന്തമായി ഉപയോഗിക്കാനാണ് വളർത്തിയതെന്ന് ഇയാൾ എക്സൈസിനോട് പറഞ്ഞു. 

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി. രഞ്ജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ ബേഡ്‌മേട്ട് ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.

വനിത സിവിൽ എക്സൈസ് ഓഫിസർ അശ്വതി, സി.ഇ.ഒമാരായ സോണി തോമസ്, സന്തോഷ്‌ തോമസ്, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് ഷനേജ്, എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ലിജോ ഉമ്മൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !