ചെമ്മലമറ്റം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടത്തിയ തിരുപിറവിയുടെ ദൃശ്യാ ആവിഷ്കരണം ശ്രദ്ധയമായി വെള്ളി രാവിലെ 9.30 ന് സ്കൂൾ ഗ്രൗണ്ടിൽ ആണ് നൂറോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന ദൃശ്യാവിഷ്കരണം നടന്നത്.
യൗസേപ്പും മേരിയും പേര് എഴുതാൻ ബദ്ലേഹിമിൽ എത്തുന്നതു മുതൽ ഈജിപ്തിലേക്കുള്ള പാലായനം വരെയുള്ള ഭാഗങ്ങളാണ് അവതരിപ്പിച്ചത്. കാലി തൊഴുത്ത് മുതൽ എല്ലാം പുനരാവിഷ്കരിച്ചാണ് ദൃശ്യ അവതരണം നടത്തിയത്. ഒരു മാസത്തെ പരിശിലനത്തിന് ശേഷമാണ് സിസ്റ്റർ ഡീനാ SABSന്റെ നെതർ ത്വത്തിൽ അവതരണം നടന്നത്.പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ലല്ലുഅൽഫോൻസ് മുഖ്യാ അതിഥിയായിരിന്നു.
ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ക്രിസ്മസ് സന്ദേശം നല്കി. ദൃശ്യാവതരണത്തിന് ശേഷം കരോൾഗാന മൽസരം, പാപ്പാ മൽസരം, എന്നിവ നടന്നു. ഉച്ചകഴിഞ്ഞ് 2.30 ന് സ്കൂൾ ഹാളിൽ അധ്യാപകരുടെ ക്രിസ്മസ് ആഘോഷം സദ്‌വാർത്ത - 2024 ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ പരിപാടികളും കേക്ക് വിതരണവും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.