ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന്‍റെ ഗുരുതരമായ സാമൂഹിക,സാമ്പത്തിക,മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് കോടതി മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തിന്‍റെ തിളക്കം നശിപ്പിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാനിൽ നിന്ന് കടൽമാർഗം ഇന്ത്യയിലേക്ക് ഹെറോയിൻ കടത്തുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയിൽപ്പെട്ട അങ്കുഷ് വിപൻ കപൂറിനെതിരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) അന്വേഷണം സ്ഥിരീകരിച്ച് കൊണ്ടാണ് കോടതി മുന്നറിയിപ്പ് നൽകിയത്. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.രക്ഷിതാക്കൾ, സമൂഹം, സംസ്ഥാന അധികാരികൾ എന്നിവരുൾപ്പടെ എല്ലാവരും യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. മയക്കുമരുന്നുകളുടെ വ്യാപനം വിനാശകരമായ അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.ഇന്ത്യയിലെ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
0
തിങ്കളാഴ്ച, ഡിസംബർ 16, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.