തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകിയപ്പോൾ 5 പേജുകളും 11 ഖണ്ഡികകളും തങ്ങളെ അറിയിക്കാതെ ഒഴിവാക്കിയെന്ന മാധ്യമ പ്രവർത്തകരുടെ അപ്പീലിൽ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഇന്നില്ല. മാധ്യമ പ്രവർത്തകരുടെ അപ്പീൽ ലഭിച്ചതോടെ, ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധനയ്ക്കായി വീണ്ടും ഹാജരാക്കാൻ സാംസ്കാരിക വകുപ്പിനോടു വിവരാവകാശ കമ്മിഷണർ ഒക്ടോബർ 30ലെ ഹിയറിങിൽ ആവശ്യപ്പെട്ടിരുന്നു.
കമ്മിഷൻ ഈ വാദങ്ങൾ അംഗീകരിച്ചില്ല. ഉദ്യോഗസ്ഥരുടെ നടപടി സർക്കാരിന്റെ പ്രതിഛായ മോശമാക്കിയെന്നും രാജ്യവ്യാപകമായി ചർച്ച ചെയ്യേണ്ട റിപ്പോർട്ടിനെ അനാവശ്യ വിവാദങ്ങളിലേക്കു തള്ളിവിട്ടെന്നും കമ്മിഷൻ വിമർശിച്ചു. തുടർന്നാണ് റിപ്പോർട്ട് ഉടൻ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ഒക്ടോബർ 30ന് വൈകിട്ടോടെ മുദ്രവച്ച കവറിൽ സിഡിയും പെൻഡ്രൈവുകളും അടങ്ങിയ റിപ്പോർട്ട് കമ്മിഷനിൽ ഉദ്യോഗസ്ഥർ എത്തിച്ചു. 295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ നൽകാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളായ 33 ഖണ്ഡികകൾ കമ്മിഷൻ നേരിട്ട് ഒഴിവാക്കി.
സ്വകാര്യതയെ ബാധിക്കുന്ന മറ്റു വിവരങ്ങൾ ഒഴിവാക്കാൻ സാംസ്കാരിക വകുപ്പിന്റെ വിവരാവകാശ ഓഫിസർക്കു വിവേചനാധികാരം നൽകിയെങ്കിലും ഏതാണെന്ന് അപേക്ഷകരെ മുൻകൂട്ടി അറിയിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ 101 ഖണ്ഡികകൾ കൂടി വിവരാവകാശ ഓഫിസർ ഒഴിവാക്കി. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും പട്ടിക തിരിച്ച് അപേക്ഷകർക്കു നൽകി. ഈ പട്ടികയിൽ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതാണ് പരാതിക്ക് ഇടയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.